ലണ്ടൻ : 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും 15 ക്യാബിനറ്റ് മന്ത്രിമാരും പരാജയപ്പെടാൻ സാദ്ധ്യതയെന്ന് സർവേ ഫലം. കൺസർവേറ്റീവ് പാർട്ടി തകർന്നടിയുമെന്നാണ് പ്രവചനം. ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ്, ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേ, ഫോറിൻ സെക്രട്ടറി ജെയിംസ് ക്ലെവർലി, ഡിഫൻസ് സെക്രട്ടറി ബെൻ വാലസ്, ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, കോമൺസ് ലീഡർ പെന്നി മോർഡന്റ്, പരിസ്ഥിതി സെക്രട്ടറി തെരീസ് കോഫി തുടങ്ങിയ പ്രമുഖരും സീറ്റ് നഷ്ടമാകാൻ സാദ്ധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. ജെറമി ഹണ്ട്, സുവെല്ല ബ്രേവർമാൻ, മൈക്കൽ ഗോവ്, നദീം സഹാവി, കെമി ബാഡനോഷ് എന്നീ അഞ്ച് മന്ത്രിമാർക്ക് മാത്രമാണ് ജയ സാദ്ധ്യത. കൺസർവേറ്റീവ് പാർട്ടിയെ തുണച്ച പല സീറ്റുകളും ലേബർ പാർട്ടി പിടിച്ചെടുക്കുമെന്നും സർവേയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |