■ആശുപത്രി മാറ്റേണ്ടതില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം : കായംകുളത്ത് തിങ്കളാഴ്ച പുലർച്ചെ വാഹനാപകടത്തിൽ പരിക്കേറ്റ ഐ.എ.എസ് ദമ്പതികളായ ആഭ്യന്തര വകുപ്പ് അഡി.ചീഫ് സെക്രട്ടറി വി. വേണു, തദ്ദേശവകുപ്പ് അഡി.ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മകൻ ശബരി എന്നിവരുൾപ്പടെ ആറു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട്.
പത്തനംതിട്ട പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ആലോചനകൾ നടന്നെങ്കിലും നിലവിൽ അത് വേണ്ടെന്നാണ് വിലയിരുത്തൽ. മുൻകരുതലെന്ന നിലയിൽ ഇവർക്കായി മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ ഐ.സി.യു കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പ്രൊഫസർ അബ്ദുൾ ലത്തീഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരുമല ആശുപത്രിയിലെത്തി ഡോക്ടർമാരുമായി സംസാരിക്കുകയും പരിക്കേറ്റവരുടെ ആരോഗ്യനില വിലയിരുത്തുകയും ചെയ്തിരുന്നു. വേണുവിന് തലയ്ക്ക് ചെറിയ പരിക്കാണുള്ളത് ശാരദാ മുരളീധരന്റെയും ശബരിയുടെയും പരിക്കുകളും ഗുരുതരമല്ല. വാഹനത്തിന്റെ ഡ്രൈവർ അഭിലാഷ്, കുടുംബസുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. കൊച്ചി ബിനാല സന്ദർശിച്ച്
മടങ്ങവെയാണ് വേണുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |