തിരുവനന്തപുരം: ലീഡർ കെ. കരുണാകരന്റെ സ്മരണയ്ക്കായി നന്ദാവനം എ.ആർ ക്യാമ്പിന് സമീപം കെ. കരുണാകരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പണിയുന്ന ബഹുനില കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നാളെ രാവിലെ 10ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി നിർവഹിക്കും. കെ.കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ കെ.സുധാകരൻ എം.പി അദ്ധ്യക്ഷത വഹിക്കും.കരുണാകരൻ സെന്ററിന്റെ ത്രീഡി മോഡൽ പ്രകാശനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിർമ്മാണ ധനശേഖരണാർത്ഥം പുറത്തിറക്കുന്ന കൂപ്പണിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം രമേശ് ചെന്നിത്തലയും ലോഗോ പ്രകാശനം യു.ഡി.എഫ് കൺവീനർ എം.എം. ഹസനും നിർവഹിക്കും. ഫൗണ്ടേഷൻ വൈസ് ചെയർമാൻ കെ.മുരളീധരൻ എം.പി ആമുഖ പ്രസംഗം നടത്തും. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള 13നില കെട്ടിടത്തിൽ കെ.കരുണാകരൻ പഠനഗവേഷണ കേന്ദ്രം, ലീഡർഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, അന്താരാഷ്ട്ര നിലവാരത്തിലുള്ള റഫറൻസ് ലൈബ്രറി, ചിത്രരചനാ ഇൻസ്റ്റിറ്റ്യൂട്ട്, കാരുണ്യ ഹെൽപ് ഡെസ്‌ക്, 700 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ തുടങ്ങിയവയടക്കമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |