മല്ലപ്പള്ളി : കോമളം കടവിൽ കല്ലൂപ്പാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച പുതിയ കടത്തു വള്ളത്തിന്റെ ഉദ്ഘാടനം കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ ജോളി റെജി, എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റർ, മോളികുട്ടി ഷാജി, മനു ടി.ടി. റെജി ചാക്കോ, ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി. സക്കറിയ, സി.പി.എം ഏരിയ കമ്മിറ്റിയംഗം റെജി പോൾ, ബി.ജെ.പി മണ്ഡലം കമ്മിറ്റിയംഗം അനീഷ് അമ്പാട്ടുഭാഗം തുടങ്ങിയവർ പ്രസംഗിച്ചു. നിലവിൽ വാടകക്ക് ഉപയോഗിച്ച വള്ളം കേടായതിനെ തുടർന്നാണ് പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് പുതിയ വള്ളം സ്വന്തമായി വാങ്ങിയത്. കടത്തുകാരനെ പഞ്ചായത്താണ് ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |