കോഴഞ്ചേരി : ഭൗതിക ശാസ്ത്രത്തിലെ നൂതന പദാർത്ഥങ്ങളും പ്രായോഗിക തലങ്ങളും എന്ന വിഷയത്തിൽ സെന്റ് തോമസ് കോളേജ് ഭൗതിക ശാസ്ത്ര വിഭാഗം ദ്വിദിന സെമിനാർ സംഘടിപ്പിക്കുന്നു. ഇന്നുതുടങ്ങുന്ന സെമിനാർ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.ജോയ് വാഴയിൽ രാവിലെ 9.30ന് ജുഹാനോൻ മാർത്തോമാ ഹാളിൽ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ.റോയ് ജോർജ് കെ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ ഡോ.റെജി ഫിലിപ്പ് (ആർ ആർ ഐ ബാംഗ്ലൂർ ), ഡോ.ജിനേഷ് കെ.ബി (ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം), ഡോ.സ്വപ്ന എസ് നായർ (സെൻട്രൽ യൂണിവേഴ്‌സിറ്റി, കാസർഗോഡ് ), ഡോ മറീന അലോഷ്യസ് (അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി) എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. തുടർന്ന് ഗവേഷണ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പ്രബന്ധാവതരണം ഉണ്ടായിരിക്കും. കോളേജിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഭൗതിക ശാസ്ത്ര വിഭാഗം സംഘടിപ്പിക്കുന്ന സെമിനാർ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹായത്തോുകൂടിയാണ് നടക്കുന്നത്. കോളേജ് ട്രഷറർ എബിൻ തോമസ് കൈതവന, ഐ ക്യു എ സി കോർഡിനേറ്റർ ഡോ.ജോർജ് കെ അലക്‌സ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |