ന്യൂയോർക്ക് : താൻ അമ്മയാവാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തി മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നവോമി ഒസാക്ക. അടുത്ത വർഷം താൻ കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബർ മുതൽ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന നവോമി ഇത്തവണ ആസ്ട്രേലിയൻ ഓപ്പണിലും കളിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് സ്കാൻ റിപ്പോർട്ടിന്റെ ഫോട്ടോ അടക്കം താൻ ഗർഭിണിയാണെന്ന വാർത്ത നവോമി ട്വീറ്റ് ചെയ്തത്. താൻ കോർട്ടിൽ കളിക്കുമ്പോൾ തന്റെ കുഞ്ഞ് ഗാലറിയിരുന്ന് അമ്മേയെന്ന് വിളിക്കുന്നത് കേൾക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്നും അതുകൊണ്ടുതന്നെ കോർട്ടിൽ മടങ്ങിയെത്തുമെന്നും നവോമി ട്വീറ്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |