തിരുവനന്തപുരം: ശബരിമലയിലേക്കുള്ള പ്രധാനപ്പെട്ട 22 റോഡുകൾ കൂടി നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് 170 കോടി അനുവദിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഓരോ വർഷവും ശബരിമലയിലേക്കെത്തുന്നത്. അവർക്ക് സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കാൻ ശബരിമല റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ഇത്തവണ തീർത്ഥാടന കാലം ആരംഭിക്കും മുമ്പ് തന്നെ പൊതുമരാമത്ത് റോഡുകൾ നല്ല നിലവാരത്തിൽ പ്രവൃത്തി പൂർത്തീകരിച്ചിരുന്നു. കഴിഞ്ഞ സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ യോഗം ചേർന്നും ദിവസങ്ങളെടുത്ത് റോഡിലൂടെയാകെ നേരിട്ട് സഞ്ചരിച്ചും പ്രവൃത്തികൾ വിലയിരുത്തിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |