തിരുവനന്തപുരം:റവന്യു വകുപ്പിലെ ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിൽ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളിൽ നിന്നും ക്രിമിനൽ ജുഡീഷ്യറി ടെസ്റ്റ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധ സർവീസ് സംഘടനകളുമായി ഇന്നലെ റവന്യു മന്ത്രി ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ എല്ലാ സർവീസ് സംഘടനകളുടേയും പ്രതിനിധികൾ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ കേരള റവന്യു സബോർഡിനേറ്റ് സർവീസ് സ്‌പെഷ്യൽ റൂളിൽ ഭേദഗതി വരുത്തുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകും. റവന്യു ജീവനക്കാരുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ് ഇതോടെ നടപ്പിലാവുന്നത്. എന്നാൽ തഹസിൽദാർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ഈ യോഗ്യതയിൽ നിന്നും ക്രിമിനൽ ജുഡീഷ്യൽ ടെസ്റ്റ് ഒഴിവാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |