തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - രണ്ടാം എൻ.സി.എ.- എൽ.സി./ഐ.ഐ. (കാറ്റഗറി നമ്പർ 511/2020) തസ്തികയിലേക്കുള്ള ചുരുക്കപ്പകയിലുൾപ്പെട്ടവർക്ക് 18 ന് പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
കൊല്ലം ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 144/2021) തസ്തികയിലേക്ക് 18, 19, 20 തീയതികളിൽ കൊല്ലം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് മൂന്ന് ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ 0474 2743624ൽ ബന്ധപ്പെടണം.
സർട്ടിഫിക്കറ്റ്
പരിശോധന
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ലാബ് അസിസ്റ്റന്റ്
(ഡെയറി/സി.എഫ്.പി.) (കാറ്റഗറി നമ്പർ 402/2021) തസ്തികയിലേക്കുള്ള സാദ്ധ്യതാ പട്ടിക യിലുൾപ്പെട്ടവർക്ക് 16 മുതൽ 19 വരെ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരളത്തിലെ സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 97/2020) തസ്തികയിലേക്കുള്ള സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 17, 18, 19 തീയതികളിൽ പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള പൊലീസ് സർവീസ് വകുപ്പിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (പട്ടികവർഗം, കാറ്റഗറി നമ്പർ 499/2020) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും വിജയിച്ചവർക്ക് 19ന് രാവിലെ 10.30നും കേരള പൊലീസ് സർവീസ് (ആംഡ് പോലീസ് ബറ്റാലിയൻ) വകുപ്പിൽആംഡ് പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (പട്ടികവർഗം, കാറ്റഗറി നമ്പർ 407/2020) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും വിജയിച്ചവർക്ക് 19 ന് ഉച്ചയ്ക്ക് 2.30 മുതലും പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ. പരീക്ഷ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 11/2022,
76/2022-എൻ.സി.എ. - എൽ.സി./എ.ഐ.) തസ്തികയിലേക്ക് 21ന് ഉച്ചയ്ക്ക് 1.30 മുതൽ ഒ.എം.ആർ പരീക്ഷ നടത്തും.
എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ എൽ.ഡി. ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക്(വിമുക്തഭടൻമാർ മാത്രം, കാറ്റഗറി നമ്പർ 257/2021), വിവിധ വകുപ്പുകളിൽ ക്ലർക്ക് ടൈപ്പിസ്റ്റ് പട്ടികവർഗം, കാറ്റഗറി നമ്പർ 329/2022) തസ്തികകളിലേക്ക് 19 ന് രാവിലെ 7.15 മുതൽ ഒ.എം.ആർ പരീക്ഷ നടത്തും. വിവരങ്ങൾക്ക് 0471 2546412.
ഡിക്‌റ്റേഷൻ ടെസ്റ്റ്
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2, കാറ്റഗറി നമ്പർ 99/2020) തസ്തികയിലേക്ക് 20ന് രാവിലെ 7.30 ഡിക്‌റ്റേഷൻ ആൻഡ് ട്രാൻസ്‌ക്രിപ്ഷൻ ടെസ്റ്റ് നടത്തും.
വകുപ്പുതല
പരീക്ഷാഫലം
2022 ജൂലായ് വിജ്ഞാപന പ്രകാരം നടത്തിയ വകുപ്പുതല പരീക്ഷകളുടെ ഫലം പി.എസ്.സി വെബ്‌സൈറ്റിലും പരീക്ഷാർത്ഥികളുടെ പ്രൊഫൈലിലും ലഭിക്കും. പാസായവർ തങ്ങളുടെ
പ്രൊഫൈൽ വഴി ഓൺലൈനായി സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കണം. സർട്ടിഫിക്കറ്റ് അടിയന്തരമായി ആവശ്യമുള്ളവർക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നിന്നും നേരിട്ട് കൈപ്പറ്റാം. ഡിജിലോക്കറിലും ലഭ്യമാണ്.
അർഹതാപട്ടിക
വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ/മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 55/2018, 56/2018, 57/2018, 527/2019,553/2019, 597-603/2019) നടന്ന പരീക്ഷകളുടെ അർഹതാപട്ടിക പ്രസിദ്ധീകരിക്കും. ഫെബ്രുവരിയിൽ ഓൺലൈൻ പരീക്ഷ നടത്തും. ഒന്നിലധികം കാറ്റഗറികളിലേക്ക് അപേക്ഷ സമർപ്പിച്ച് പൊതുപരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളെ അതത് കാറ്റഗറികളിലേക്കെല്ലാം അർഹതാ പട്ടികയിലേക്ക് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |