കോട്ടയം . ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷനിൽ വിവിധയിടങ്ങളിലായി 60 ലക്ഷം രൂപയുടെ റോഡ് വികസനം. തലയാഴം, ഉദയനാപുരം, ചെമ്പ് ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ റോഡുകളുടെ വികസന പ്രവർത്തനങ്ങൾക്കായാണ് തുക ചെലവഴിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനംഗമായ പി എസ് പുഷ്പമണി പറഞ്ഞു. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ആലുംചുവട് ഓർസലേം പള്ളി റോഡ് 16 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കും. ഐ എച്ച് ഡി പി കോളനി റോഡിന് 15 ലക്ഷം, കൂവം കാളിശ്വരം റോഡിന് 12 ലക്ഷം, ചേന്തുരുത്ത് കൂവം റോഡിന് 5 ലക്ഷം, ചെമ്പ് മത്തുംങ്കൽ റോഡിന് 12 ലക്ഷം എന്നിങ്ങനെയാണ് തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |