കോട്ടയം . സമൂഹത്തെ ലഹരി വിമുക്തമാക്കാൻ വനിതകളുടെ ഇടപെടൽ അനിവാര്യമാണെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു. കേരള വനിതാ കോൺഗ്രസ് (എം) ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിനെതിരെ ആദ്യം പോരാട്ടം പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് എമ്മാണെന്നും അദ്ദേഹം പറഞ്ഞു. വനിത കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷീല തോമസ് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ്, സണ്ണി തെക്കേടം, വിജി എം തോമസ്, സ്റ്റിയറിംഗ് കമ്മിറ്റി അംഗം നിർമ്മല ജിമ്മി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |