കൊച്ചി: ലോട്ടറി മേഖലയിലെ അഴിമതിക്കും മാഫിയാ വത്കരണത്തിനും കൂട്ട് നിൽക്കുന്ന സർക്കാർ നിലപാടിനെതിരെ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ മാർച്ച് 15 മുതൽ 31 വരെ 'ഭാഗ്യം വിൽക്കുന്ന ദൗർഭാഗ്യർ' എന്ന പേരിൽ സമര പ്രഖ്യാപന വാഹന ജാഥ നടത്തും. കാസർകോട് ഉപ്പളയിൽ നിന്ന് ആരംഭിക്കുന്ന സമരം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ചും സമരപ്രഖ്യാപനവും നടത്തി സമാപിക്കും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ നേതൃത്വം നൽകും. കുടിശികയുടെ പേരിൽ ഓണം ബോണസ് അർഹർക്ക് നൽകാതിരുന്ന നിയമം റദ്ദാക്കുക ടിക്കറ്റുകളുടെ സമ്മാനഘടന പരിഷ്കരിക്കുക തുടങ്ങി പത്തോളം ആവശ്യങ്ങൾ ഉയർത്തിയാണ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |