കോട്ടയം . ഭാരതത്തിന്റെ ആദ്ധ്യാത്മിക സമ്പത്തിനെ ലോക തലത്തിലേയ്ക്ക് ഉയർത്തിയ ഭാരത പിതാവാണ് സ്വാമി വിവേകാനന്ദനെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ പകർച്ചവ്യാധി വിഭാഗം മുൻ മേധാവി ആർ സജിത്ത് കുമാർ പറഞ്ഞു. വിവേകാനന്ദ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ എസ് ജയസുര്യൻ മുഖ്യപ്രഭാഷണം നടത്തി.
ട്രസ്റ്റ് അംഗം എൻ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ആർ എസ് എസ് കാര്യകാരി സദസ്യൻ ശങ്കർ റാം പ്രസംഗിച്ചു. വിവേകാനന്ദ പഠനകേന്ദ്രം ട്രസ്റ്റ് ഡയറക്ടർ പി ജി ഗോപാലകൃഷ്ണൻ ആമുഖപ്രസംഗം നടത്തി. കുടമാളൂർ രാധാകൃഷ്ണൻ സ്വാഗതവും, വി ജി ജയദേവ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |