SignIn
Kerala Kaumudi Online
Sunday, 28 April 2024 11.28 AM IST

കണ്ണനിക്കടവ് പാലം നിർമ്മാണം വേഗത്തിലാക്കും

bri
പല്ലശ്ശന കണ്ണനിക്കടവ് പാലം നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയ കെ.ബാബു എം.എൽ.എ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു.

കൊല്ലങ്കോട്: പല്ലശ്ശന പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കണ്ണനിക്കാവ് പാലം നിർമ്മാണം വേഗത്തിലാക്കണമെന്ന് പൊതുമരാമത്ത് ചീഫ് എൻജിനീയർമാർക്ക് കെ.ബാബു എം.എൽ.എ നിർദേശം നൽകി. പദ്ധതി പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

ഊട്ടറ ഗായത്രി പുഴപ്പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. കാലവർഷത്തിലും പ്രളയത്തിലും തകർന്ന കണ്ണനിക്കടവ് പാലം റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം തുടങ്ങിയത്. മാർച്ചോടെ നിർമ്മാണം പൂർത്തിയാക്കാനാണ് കരാർ.

വകുപ്പ് മന്ത്രിയടക്കം സ്ഥലം സന്ദർശിച്ച് മാർച്ചിൽ പണി പൂർത്തിയാക്കുമെന്ന് പറയുമ്പോഴും 40% മാത്രമാണ് പൂർത്തിയായത്. രണ്ടുമാസത്തിനുള്ളിൽ പണി പൂർത്തിയാകുമോ എന്ന് ആശങ്ക നിലനിൽക്കുന്നതിനാലാണ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സായി രാധ എന്നിവർ നിർമ്മാണ പുരോഗതി വിലയിരുത്താൻ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.