SignIn
Kerala Kaumudi Online
Saturday, 27 April 2024 8.57 PM IST

മഞ്ഞുമ്മൽ ബോയ്സായി സൗബിനും ശ്രീനാഥ് ഭാസിയും

sreenath

ചിദംബരത്തിന്റെ ചിത്രം കൊച്ചിയിൽ

ജാൻ എ. മന്നിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും നായകൻമാർ. ആസിഫ് അലി, അർജുൻ അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യാൻ ഒരുങ്ങിയ ചിത്രത്തിൽ ഇരുവർക്കും പകരക്കാരായാണ് സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും എത്തുന്നത്.പറവ, കുമ്പളങ്ങി നൈറ്റ്സ് , ഭീഷ്മപർവ്വം എന്നീ ചിത്രങ്ങൾക്കുശേഷം ശ്രീനാഥ് ഭാസിയും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.

ജനുവരി 25ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ താരനിർണയം പുരോഗമിക്കുന്നു. സൗബിൻ ഷാഹിർ ആണ് മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാവ്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. അജയൻ ചാലിശേരി ആണ് കലാസംവിധാനം. ബേസിൽ ജോസഫ് , ബാലുവർഗീസ്, അർജുൻ അശോകൻ, ഗണപതി എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ജാൻ. എ. മൻ മികച്ച വിജയമാണ് നേടിയത്. ജോയ്‌മോൻ എന്ന കഥാപാത്രമായി മികച്ച പ്രകടനം ബേസിൽ ജോസഫ് കാഴ്ചവച്ചു. നടൻ ഗണപതിയുടെ ജ്യേഷ്ഠ സഹോദരനായ ചിദംബരം സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ജാൻ.എ.മൻ. ചിദംബരം, ഗണപതി, സ്വപ്നേഷ് എന്നിവർ ചേർന്നായിരുന്നു രചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREENATH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.