കൊച്ചി: ദേശീയ സ്റ്റാർട്ടപ്പ് ദിനാഘോഷങ്ങളുടെയും സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നൊവേഷൻ വാരാഘോഷങ്ങളുടെയും ഭാഗമായി കൊച്ചി മെട്രോയും സിന്റോ റോബോട്ടിക്സും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള റോബോ ചാമ്പ്യൻഷിപ്പ് ഇന്ന് നടക്കും. രണ്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരങ്ങൾ രാവിലെ 9.30നാരംഭിക്കും. സ്പേസ് ക്വിസ്, കോഡിംഗ് ഹാക്കത്തൺ, ഹോവർ ക്രാഫ്റ്റ്, റോബോ റേസ് തുടങ്ങിയവയാണ് മത്സരയിനങ്ങൾ. ഇടപ്പള്ളി, ചങ്ങമ്പുഴ പാർക്ക്, ജെ.എൽ.എൻ സ്റ്റേഡിയം, എം.ജി. റോഡ്, കടവന്ത്ര, മഹാരാജാസ്, വൈറ്റില സ്റ്റേഷനുകളിലാണ് മത്സരങ്ങൾ. രണ്ട് ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.
മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം. ഉച്ചയ്ക്ക് രണ്ടിന് വൈറ്റില മെട്രോ സ്റ്റേഷനിൽ നടക്കുന്ന റോബോ വാർ ആണ് മുഖ്യ ആകർഷണം. സമാപന ചടങ്ങിൽ ഹൈബി ഈഡൻ എം.പി., ഉമാ തോമസ് എം.എൽ.എ., കേരള സ്റ്റാർട്ട്അപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, മേക്കർ വില്ലേജ് സി.ഇ.ഒ നിസാമുദ്ദീൻ മുഹമ്മദ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |