പാറശാല:സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച യൂത്ത് പാർലമെന്റ് വൈലോപ്പിള്ളി സംസ്കൃതി കേന്ദ്രം വൈസ് ചെയർമാൻ ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി എസ്.ഒ.ഷാജികുമാർ വിഷയാവതരണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ബൈജു,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.പദ്മകുമാർ,പഞ്ചായത്ത് അംഗങ്ങളായ എസ്.സന്തോഷ്കുമാർ,കൊല്ലയിൽ രാജൻ, എൻ.എസ്.പ്രിയ, ജി.എസ്.ബിനു,എസ്.ശശികല സി.കെ.സിനികുമാരി,എൽ.ബിന്ദുബാല,ആർ.ബി.ജ്യോതിഷ്രാണി എം.മഹേഷ് എന്നിവർ സംസാരിച്ചു.യുവജന ദിനാചരണത്തോടനുബന്ധിച്ച് സ്പെഷ്യൽ തൊഴിൽ സഭയും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |