കണ്ണൂർ: കേരള സംസ്ഥാന സ്കൂൾ ഗെയിംസ് ഒൻപതാം ഗ്രൂപ്പ് മത്സരങ്ങൾ നാളെ മുതൽ 20 വരെ കണ്ണൂരിലെ വിവിധ വേദികളിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ബാസ്കറ്റ് ബാൾ, ടെന്നീസ്, ബോക്സിംഗ്, വുഷു, റെസ്ലിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.
നാളെ രാവിലെ 7ന് കണ്ണൂർ ജി.വി.എച്ച്.എസ്.എസിൽ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്ര വ്യാസ് പതാക ഉയർത്തും. തുടർന്ന് 9.30ന് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുക്കും.
ബോക്സിംഗ് : ജൂബിലി ഹാൾ, ബാസ്ക്കറ്റ്ബോൾ: ജി.വി.എച്ച്.എസ്.എസ് കണ്ണൂർ, ടെന്നീസ്: ടെന്നീസ് കോർട്ട്, വുഷു, റസ്ലിംഗ്: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |