SignIn
Kerala Kaumudi Online
Saturday, 27 April 2024 9.01 PM IST

പൊതു സംരംഭക ശില്പശാല

shilpashala1

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പൊതു സംരംഭക ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പഴയ ഗോലി സോഡയുടെ പുതിയ രൂപത്തിലുള്ള ഉത്പന്നമായ ഫസാ കൂൾ എന്ന പാനീയത്തിന്റെ ലോഞ്ചിംഗ് ചടങ്ങിൽ നടന്നു. വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ റഹ്മാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി യൂജിൻ, ബ്ലോക്ക് മെമ്പർമാരായ എം.ജി. പുഷ്പ, എ. ദാമോദരൻ എന്നിവർ സംസാരിച്ചു. എൻ. അശോക്, കെ. ശ്രീലാൽ എന്നിവർ ബോധവൽക്കരണ ക്ലാസുകളെടുത്തു. കണ്ണനുണ്ണി സ്വാഗതവും പി.വി അശ്വിൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, SILPASALA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.