തൃശൂർ: കെ.എസ്.ടി.എ 32-ാം ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ അമല നഗർ ശ്രീരാമചന്ദ്രഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച രാവിലെ 10ന് പ്രൊഫ.സി.രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 375 പ്രതിനിധികൾ പങ്കെടുക്കും. മതനിരപേക്ഷ വിദ്യാഭ്യാസം വൈജ്ഞാനിക സമൂഹം വികസിത കേരളം എന്ന സന്ദേശമുയർത്തിയാണ് സമ്മേളനം. 2.30ന് നടക്കുന്ന ട്രേഡ് യൂണിയൻ സമ്മേളനം സി.ഐ.ടി.യു കേന്ദ്ര ജനറൽ കൗൺസിലംഗം എം.എം വർഗീസ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി മദനമോഹനൻ, സംസ്ഥാന എക്സിക്യൂട്ടീവംഗം വി.എം കരീം, സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ വത്സലകുമാരി, കെ.എസ് സുഭാഷ്, ജില്ലാ പ്രസിഡന്റ് ബി.സജീവ്, പി.വി ഉണ്ണിക്കൃഷ്ണൻ, കെ.ബി ഫ്രെഡി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |