കോലഞ്ചേരി: മഴുവന്നൂർ ഗവ. എൽ.പി സ്കൂളിൽ നടന്ന നാടൻ ഭക്ഷണ മേള പഞ്ചായത്ത് അംഗം നിജ ബൈജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സൂര്യ രാജേഷ് അദ്ധ്യക്ഷയായി. ഡോ. ചിഞ്ചു പീറ്റർ ക്ളാസെടുത്തു. ജെയിംസ് പാറക്കാട്ടിൽ, ഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രസിഡന്റ് പി.കെ. ദേവരാജൻ, ഹെഡ്മാസ്റ്റർ ബാബു വർഗീസ്, എം.പി. ജയ, ബിജു വർഗീസ്, ഷീന കുര്യാക്കോസ്, കീർത്തി മോഹനൻ, ടി.എ. അൻസി, നിജ മോഹൻ, ബെന്നി കുപ്രത്തിൽ തുടങ്ങിയവർ സംസാരിച്ചു. വീടുകളിൽ നിന്ന് പാചകം ചെയ്ത് കൊണ്ടുവന്ന 150 പരം ഭക്ഷണപദാർത്ഥങ്ങളാണ് മേളയിൽ ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |