തൃശൂർ: കേരള ഹിസ്റ്റോറിക്കൽ റിസർച്ച് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാളെ സാഹിത്യ അക്കാഡമിയിൽ സെമിനാർ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് കേരളത്തിലെ ഗുഹാ ചിത്രങ്ങൾ: ഒരു പുനർവായന എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ ഉദ്ഘാടനം ചെയ്യും.
ബെന്നി കുര്യാക്കോസ്, ഡോ. ജെനി പീറ്റർ, ഡോ. പ്രവീൺ കൃഷ്ണ എന്നീ ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കാലടി സംസ്കൃത സർവകലാശാല പ്രൊഫസർ എൻ.ജെ. ഫ്രാൻസിസ് മോഡറേറ്ററാകും. വാർത്താ സമ്മേളനത്തിൽ പ്രൊഫ. കാതറിൻ ജമ്മ, ജോസഫ് ജോൺ കീത്ര, ചിറയ്ക്കൽ നാരായണൻകുട്ടി, എ.ജെ. വർഗീസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |