കൊടുങ്ങല്ലൂർ: ചെഗുവേരയുടെ കൊച്ചുമകൾ പ്രൊഫ.എസ്തഫാനിയ ഗുവേര മുസിരിസ് പദ്ധതി പ്രദേശം സന്ദർശിച്ചു. മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തിന് കീഴിലുള്ള പറവൂർ- കൊടുങ്ങല്ലൂർ മേഖലകളിലെ വിവിധ പൈതൃക സ്മാരകങ്ങളും മ്യൂസിയങ്ങളും ബോട്ട് സവാരിയിലൂടെ സന്ദർശിച്ചു. 2,500 വർഷങ്ങൾ അധികം പഴക്കമുള്ള മുസിരിസ് ചരിത്രം നേരിൽ കാണാനായത് ഹൃദ്യമായ അനുഭവമായിരുന്നെന്ന് അവർ അഭിപ്രായപ്പെട്ടു. കൊച്ചി മുസിരിസ് ബിനാലെ സന്ദർശിക്കുവാനെത്തിയതായിരുന്നു പ്രൊഫ. എസ്തഫാനിയ. ക്യൂബയിലെ ഹവാന യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് വിഭാഗം പ്രൊഫസറാണ്. കായൽ മത്സ്യ വിഭവമടങ്ങിയ നാടൻ ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |