SignIn
Kerala Kaumudi Online
Sunday, 28 April 2024 8.19 PM IST

372 വനഭൂമി പട്ടയങ്ങൾ റെഡി, എട്ട് മാസത്തിനുള്ളിൽ വീണ്ടും പട്ടയമേള

pattayam

തൃശൂർ: ജില്ലയിലെ തൃശൂർ, ചാലക്കുടി, തലപ്പിള്ളി, കുന്നംകുളം അടക്കം നാല് താലൂക്കുകളിലെ 12 വില്ലേജുകളിൽ 372 വനഭൂമി പട്ടയങ്ങൾ ഉടൻ വിതരണം ചെയ്യും. കഴിഞ്ഞ വർഷം മേയിൽ നടന്ന പട്ടയമേളയ്ക്ക് ശേഷം എട്ട് മാസത്തിനുള്ളിലാണ് ഇത്രയും പട്ടയങ്ങൾ വിതരണത്തിന് ഒരുങ്ങുന്നത്.

വനഭൂമി പട്ടയം അനുവദിക്കുന്നതിന് വേണ്ടിയുള്ള രേഖകൾ ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലയിലെ ആദിവാസി ഊരുകളിൽ പ്രത്യേകം ക്യാമ്പുകൾ നടത്തിയിരുന്നു. അപേക്ഷ നൽകിയ കുടുംബങ്ങളെ ഉദ്യോഗസ്ഥ സംഘം നേരിൽ കണ്ടാണ് രേഖകൾ പരിശോധിച്ചത്.

തലപ്പിള്ളി താലൂക്കിൽ 12 വില്ലേജുകളിലായി 72 വനഭൂമി പട്ടയങ്ങൾ തയ്യാറായിട്ടുണ്ട്. പങ്ങാരപ്പിള്ളി - 9, പിലാക്കാട് - 9, മണലിത്തറ - 8, കാഞ്ഞിരക്കോട് - 8, തെക്കുംകര - 10, ആറ്റൂർ - 2, പഴയന്നൂർ - 3, കുമരനെല്ലൂർ - 5, എളനാട് - 12, പുലാക്കോട് - 1, തോന്നൂർക്കര - 4, എങ്കക്കാട് - 1. ചാലക്കുടി താലൂക്കിൽ മൂന്ന് വില്ലേജുകളിലായി 21 വനഭൂമി പട്ടയങ്ങളുണ്ട്. മുപ്ലിയം - 5, വെള്ളിക്കുളങ്ങര - 15, അതിരപ്പിളി - 1. കുന്നംകുളം താലൂക്കിൽ കോട്ടപ്പുറം വില്ലേജിൽ 2 വനഭൂമി പട്ടയങ്ങളും വിതരണത്തിന് തയ്യാറായിട്ടുണ്ട്.


കൂടുതൽ പട്ടയങ്ങൾ തൃശൂർ താലൂക്കിൽ

ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ തൃശൂർ താലൂക്കിലാണ്. നടത്തറ, മാടക്കത്തറ, പാഞ്ചേരി, പുത്തൂർ പഞ്ചായത്തിലെ എട്ട് വില്ലേജുകളിലായി 277 വനഭൂമി പട്ടയങ്ങളുണ്ട്. പാഞ്ചേരി വില്ലേജിൽ പൂവ്വൻച്ചിറ എസ്.ടി കോളനി ഉൾപ്പെടെ 44 പട്ടയങ്ങൾ, പീച്ചി വില്ലേജിൽ മണിയൻ കിണർ, പയ്യനം, പായ്ക്കണ്ടം എസ്.ടി കോളനി ഉൾപ്പെടെ 63 പട്ടയങ്ങൾ, മാടക്കത്തറ വില്ലേജിൽ 58, മാന്ദാമംഗലം - 35, കിള്ളന്നൂർ - 29, പുത്തൂർ - 16, മുളയം - 19, കൈനൂർ - 13 എന്നിങ്ങനെയാണ്. ഇതിൽ ഏറ്റവും കൂടുതൽ വനഭൂമി പട്ടയം തയ്യാറായിരിക്കുന്നത് പാഞ്ചേരി ഗ്രാമപഞ്ചായത്തിലാണ്.

സംസ്ഥാന സർക്കാരിന്റെ അടുത്ത നൂറുദിന പരിപാടിയുടെ ഭാഗമായി നടക്കുന്ന പട്ടയമേളയിൽ പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിയും.

- സി.എസ് രാജേഷ്, സ്‌പെഷ്യൽ തഹസിൽദാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.