തൃശൂർ : പരിശീലന മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ കേരളാ പൊലീസ് അക്കാഡമിയിലെ എസ്.ഐ പി.ആർ.രാജേന്ദ്രന്. 2020 മുതൽ പൊലീസ് അക്കാഡമിയിൽ പരിശീലനാർത്ഥികൾക്ക് ക്ലാസെടുക്കുന്ന അദ്ദേഹത്തിന് 2013ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. 1993 സിവിൽ പൊലീസ് ഓഫീസറായി സർവീസിൽ കയറിയ രാജേന്ദ്രൻ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തു. പൊലീസ് അക്കാഡമിയിൽ എ.എസ്.ഐയായി ജോലി ചെയ്യുന്ന ബേബിയാണ് ഭാര്യ. നേരത്തെ ഇവർക്കും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ബാഡ്ജ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്. ആവന്തിക വൈദേഹി, അനന്തിക മൈഥിലി എന്നിവർ രണ്ട് മക്കളാണ്. തെക്കുംകര പഞ്ചായത്ത് കരുമത്ര സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |