കഴക്കൂട്ടം: സ്വാമി വിവേകാനന്ദന്റെ 160ാം ജന്മദിനത്തോടനുബന്ധിച്ച് വിവേകാനന്ദ പഠന വേദിയുടേയും ഭാരതീയ വിചാര കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ ഇന്ന് രാവിലെ 9.30ന് ജയന്തി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടക്കും. 'ചിക്കാഗോ പ്രസംഗത്തിന്റെ സന്ദേശവും കാലിക പ്രസക്തിയും' എന്ന വിഷയത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.
കഴക്കൂട്ടം ഭാരതീയ വിചാര കേന്ദ്രത്തിന്റെ വൈസ് പ്രസിഡന്റായ പി.മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം ഡോ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസിന്റെ ചെയർമാനായ എസ്.ജ്യോതിസ് ചന്ദ്രൻ അനുഗ്രഹ പ്രഭാഷണം നടത്തും. കഴക്കൂട്ടം ഭാരതീയ വിചാര കേന്ദ്രം സെക്രട്ടറിയായ ജി. ഉദയകുമാർ നന്ദി പറയും. മികച്ച നിലവാരം പുലർത്തിയ സ്കൂളുകൾക്കുള്ള വിവേകാനന്ദ സ്മൃതി സമ്മാനവും വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |