മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭാ യോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.ചന്ദ്രബാബു,പി.മുരളി,വി.ലൈജു,ആർ.മനോന്മണി,എ. താജുന്നിസ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്,പി.മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.എസ്.ശ്രീകണ്ഠൻ,കെ.മോഹനൻ,ജി.ശ്രീകല,പി. അജിത,ആർ.പി.നന്ദു രാജ്,എസ്.എ.ഡോൺ എന്നിവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്.ഫിറോസ് ലാൽ സ്വാഗതവും ബി.ഡി.ഒ എൽ.ലെനിൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |