ഉദിയൻകുളങ്ങര: നിയന്ത്രണം വിട്ട കാറിടിച്ച് 5 പേർക്ക് പരിക്കേറ്റു.നിരവധി ഇരുചക്രവാഹനങ്ങളും ക്ഷേത്ര മതിലും തകർന്നു.അവണാകുഴി താന്നിമൂട് ശ്രീദേവി ക്ഷേത്രത്തിന് മുൻപിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വഴിമുക്കിൽ നിന്നും പൂവാറിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താന്നിമൂട്ടിലെ ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങിയ ഭക്തജനങ്ങളെ അടക്കം നിരവധി പേരെ ഇടിച്ചിട്ടശേഷം സമീപത്തെ അഞ്ചോളം ബൈക്കുകളെയും തകർക്കുകയായിരുന്നു.നെല്ലിമൂട് സ്വദേശി ഭാസുരാഗി (74),അവണാകുഴി സ്വദേശി ജിജേഷ് മിത്ര (36),താന്നിമൂട് സ്വദേശി വാണി (32),കല്ലിമൂട് സ്വദേശി സുജാത( 40 ),ബൈക്ക് യാത്രികരായ ദമ്പതികളുടെ മകൾ എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്രവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമായി ചികിത്സയിലാണ്.കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |