സീതത്തോട്: കെ.ആർ.പി.എം സ്കൂളിന്റെ അറുപതാം വാർഷികം 20ന് രാവിലെ 9.30ന് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എൻ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ വി.ആർ.രാധാകൃഷ്ണൻ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രമോദ് തുടങ്ങിയവർ സംസാരിക്കും. പൂർവ വിദ്യാർത്ഥികളെ ആദരിക്കൽ, സംവാദം, അവാർഡ്ദാനം തുടങ്ങിയവ നടക്കും. ഉച്ചയ്ക്ക് രണ്ടിന് പൂർവ വിദ്യാർത്ഥി സംഗമം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |