SignIn
Kerala Kaumudi Online
Saturday, 27 April 2024 10.29 PM IST

മണ്ണീറ വെള്ളച്ചാട്ടം : അമിനിറ്റിസെന്റർ വരുന്നു

mannira-waterfall-

കോന്നി: മണ്ണീറ വെള്ളച്ചാട്ടത്തിനു സമീപം സഞ്ചാരികൾക്കായി അമിനിറ്റി സെന്റർ ഒരുങ്ങുന്നു. വെള്ളച്ചാട്ടം കാണാൻ നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ ദൂരത്താണ് വെള്ളച്ചാട്ടം . സഞ്ചാരികൾക്ക് പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയില്ല. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗം പ്രീത. പി.എസ്, മുൻ ഗ്രാമ പഞ്ചായത്ത് അംഗം ഷാജി ശങ്കരത്തിൽ എന്നിവരുടെ അഭ്യർത്ഥനപ്രകാരം വെള്ളച്ചാട്ടത്തിനോട് ചേർന്നുകിടക്കുന്ന സ്ഥലത്തിൽ നിന്ന് അഞ്ച് സെന്റ് സ്ഥലം ഉടമ മണ്ണീറ നെടുംപുറത്ത് വീട്ടിൽ സിബി മാത്യു വിട്ടുനൽകിയതോടെയാണ് പദ്ധതി ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ഈ പ്രദേശത്ത് സാനിട്ടറി കോംപ്ലക്സ് നിർമ്മിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കുകയും ആദ്യഘട്ടത്തിലേക്ക് കേന്ദ്ര ധനകാര്യ കമ്മിഷൻ ഫണ്ടിൽ നിന്ന് 5.23 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ സ്ഥലം ഒരുക്കി ചുറ്റുമതിൽ കെട്ടി കെട്ടിട നിർമ്മാണം തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ 10 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ആധുനിക നിലവാരത്തിൽ സ്ത്രീകൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ, കുട്ടികൾ തുടങ്ങിയവർക്കായി പ്രത്യേക ടോയ്ലറ്റുകൾ നിർമ്മിക്കും. മൂന്നാം ഘട്ടമായി കോഫി ഷോപ്പ്, വിശ്രമസ്ഥലം, വെള്ളച്ചാട്ടത്തിലേക്കുള്ള വ്യൂ പോയിന്റ് എന്നിവയുടെ നിർമ്മാണവും അനുബന്ധ സ്ഥലത്ത് സൗന്ദര്യ വത്കരണവും നടത്തും . കേന്ദ്ര ധനകാര്യ കമ്മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾക്ക് അനുവദിച്ചിട്ടുള്ള നൂതന ശുചിത്വ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള തുകയാണ് സാനിറ്ററി കോംപ്ലക്സിന് അനുവദിച്ചത്.

വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. പദ്ധതി പൂർത്തിയാവുന്നതോടെ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയും

പ്രവീൺ പ്ലാവിളയിൽ,

കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.