കൊച്ചി: കുഴൽപ്പണം തട്ടിയെടുത്ത കേസിൽ തൃക്കാക്കര അസി. കമ്മിഷണർ ഓഫീസിൽ ചോദ്യംചെയ്യുന്നതിനിടെ കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസിൽ ചലച്ചിത്രനടൻ വിജയകുമാറിനെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി കുറ്റവിമുക്തനാക്കി. വിജയകുമാർ കുറ്റംചെയ്തെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ സ്വതന്ത്ര സാക്ഷിയുടെമൊഴി വിശ്വസനീയമല്ലെന്നും വിലയിരുത്തിയാണ് കോടതി വിജയകുമാറിനെ വെറുതെവിട്ടത്. കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള രണ്ടുസാക്ഷികളും കേസിൽ വൂണ്ട് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറുടെ മൊഴിയും വിജയകുമാറിന് അനുകൂലമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |