SignIn
Kerala Kaumudi Online
Friday, 26 April 2024 10.43 PM IST

മൊത്ത വ്യാപാര സ്ഥാപനത്തിൽ കവർച്ചാ ശ്രമം

moshanam

തൃശൂർ : തൃശൂർ ഹൈറോഡിൽ മൊത്തവ്യാപാര സ്ഥാപനത്തിൽ കവർച്ചാ ശ്രമം. പുത്തൻപള്ളിക്ക് എതിർവശം ജെയ്‌സൺ ആന്റണിയുടെ ഉടമസ്ഥതയിലുള്ള എ.എസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ പുലർച്ചെ കവർച്ചാ ശ്രമമുണ്ടായത്. നാലംഗ സംഘമാണ് മോഷണ ശ്രമം നടത്തിയതെന്ന് സി.സി.ടി.വി കാമറയിൽ വ്യക്തമായി. ഷട്ടറിന്റെ ഒരു പൂട്ടു തകർത്തെങ്കിലും രണ്ടാമത്തെ പൂട്ട് തകർക്കാൻ സാധിക്കാത്തതിനാൽ അകത്ത് കടക്കാനായില്ല. കടയുടെ മുന്നിലെ ഒരു സി.സി.ടി.വി കാമറയും മോഷണ സംഘം തകർത്തു. ഈസ്റ്റ് പൊലീസിൽ പരാതി നൽകി.

സംസ്ഥാന ക്ഷീര കർഷക സംഗമം

തൃശൂർ : ക്ഷീര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീര കർഷക സംഗമം ഫെബ്രുവരി 13ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 10 മുതൽ 16 വരെ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി ക്ഷീര കർഷക സംഗമത്തിന് വേദിയാകും. ഫെബ്രുവരി 10ന് മാടക്കത്തറ, താന്ന്യം പഞ്ചായത്തുകളിലെ ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യും. 160 സ്റ്റാളുകളോടെ സജ്ജമാക്കിയ എക്‌സ്‌പോ 11ന് ഉദ്ഘാടനം ചെയ്യും. ടെക്‌നിക്കൽ സെഷൻ, വനിത സംരംഭകത്വ ശില്പശാല, ജീവനക്കാർക്കുള്ള ശില്പശാല, മുഖാമുഖം, കലാസന്ധ്യ എന്നീ പരിപാടികളോടെ സംഗമം 16ന് വൈകീട്ട് സമാപിക്കും. സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ വിവിധ സബ് കമ്മിറ്റികളുടെ യോഗം ചേർന്നു. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ പേരെയും ക്ഷീര സംഗമത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി പറഞ്ഞു. മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി കാമ്പസിലെ അലുമ്‌നി ഹാളിൽ നടന്ന യോഗത്തിൽ മേയർ എം.കെ.വർഗീസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.രവി, ജോയിന്റ് ഡയറക്ടർ സുജയ് കുമാർ, ഡോ.പി.സുധീർ, എം.ടി.ജയൻ, കെ.ശ്രീകുമാർ, വർഗീസ് കണ്ടംകുളത്തി, സിനില ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, THEFT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.