SignIn
Kerala Kaumudi Online
Saturday, 27 April 2024 4.32 AM IST

ബി ജെ പി ദേശീയ നിർവാഹക സമിതി യോഗത്തിൽ വിളമ്പുക പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്ട ഭക്ഷണങ്ങൾ, ഇവയാണ് ആ വിഭവങ്ങൾ

modi

ന്യൂഡൽഹി: ഇന്നും നാളെയുമായി ഡൽഹിയിൽ നടക്കുന്ന ബി ജെ പി ദേശീയ നിർവാഹക സമിതി യോഗത്തിൽ വിളമ്പുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഷ്ട ഭക്ഷണങ്ങൾ. ഇതിനൊപ്പം പ്രാദേശിക വിഭവങ്ങളും വിളിമ്പിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ഉന്നത നേതാക്കൾക്കായി വിപുലമായ മെനുവാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദാൽ-കിച്ഡി,സ്പെഷ്യൽ തക്കാളി കറി, മാർവാരി പുലാവ്, റവ മസാല ദോശ തുടങ്ങിയവയാണ് മെനുവിലെ പ്രധാന ഐറ്റങ്ങൾ. ഇതിനൊപ്പം പ്രധാനമന്ത്രിക്ക് ഇഷ്ടമായ മറ്റുവിഭവങ്ങളും വിളമ്പും. മുതിർന്ന നേതാക്കളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചായിരിക്കും മധുരപലഹാരങ്ങൾ ഉൾപ്പടെയുള്ള വിഭവങ്ങൾ തയ്യാറാക്കുക.

ആലു-മേത്തി, റവ മസാല ദോശ, സാമ്പാർ, ദാൽ-കിച്ഡി, നെയ്യ്, സ്പെഷ്യൽ തക്കാളി കറി, ചപ്പാത്തി എന്നിവയാണ് ഇന്ന് അത്താഴത്തിന് വിളമ്പുക. ഇവയ്ക്കൊപ്പം ബദാം ഹൽവ, മൈസൂർപാക്ക് എന്നീ മധുരപലഹാരങ്ങളും നൽകും.

അവസാന ദിവസമായ നാളെ ഉച്ചഭക്ഷണത്തിന് തിനകൊണ്ടുണ്ടാക്കിയ വിഭവങ്ങൾക്കാണ് പ്രാധാന്യം. സൂപ്പിനൊപ്പം ബജ്‌റ മഹേരി, ചുവന്ന കൗപീ സാലഡ്, ഫൈബർ ദഹി ബഡ, മില്ലറ്റ് പാപ്ഡി ചാട്ട്, റാഗി ഇഡ്‌ലി, ബജ്‌റ കിച്ഡി, ജോവർ ധോക്ലി, എന്നിവയ്ക്കൊപ്പം ജോവർ റൊട്ടി നൽകും.

ബജ്‌റ റൊട്ടി, ബജ്‌റ മേത്തി പറാത്ത, ജോവർ റൊട്ടി തുടങ്ങിയവയും വിളമ്പും. ഇതോടൊപ്പം പരമ്പരാഗത രീതിയിൽ ബജ്‌റ ഖീറിന്റെയും ഷമാക് കി ഫിർണിയുടെയും രൂപത്തിൽ മധുരപലഹാരങ്ങളും ഉണ്ടാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PMMODI, FAVOURITE FOOD, BJP, MEETING, 21 DAYS, NEWDELHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.