തേവര: തേവര സേക്രഡ് ഹാർട്ട് കോളേജ് എൻ. എസ്.എസ് യൂണിറ്റിന്റെയും എറണാകുളം ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ ദിനം ആചരിച്ചു. കിടപ്പുരോഗികൾക്ക് സാന്ത്വനമേകാനാണ് 'കൂടെ ' എന്ന പ്രവർത്തനം ആസൂത്രണം ചെയ്തത്. മുളവുകാട് ബഡ്സ് സ്കൂളിലെ കുട്ടികളും പങ്കാളികളായി. പദ്ധതിയുടെ ഭാഗമായി എൻ.എസ് .എസ് അംഗങ്ങൾ കിടപ്പുരോഗികളുടെ വീട്ടിലെത്തുകയും സാന്ത്വന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. എൻ.എസ്.എസ് പോഗ്രാം കോ- ഓർഡിനേറ്റർ ഫാ. ജോസഫ് കുസുമാലയം നേതൃത്വം നൽകി. പ്രൊഫ. എം.കെ സാനു ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |