SignIn
Kerala Kaumudi Online
Friday, 26 April 2024 11.27 PM IST

ഗതാഗത നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടാന്‍ 235 കോടി മുടക്കി സർക്കാർ സ്ഥാപിച്ച കാമറകൾ ഇനിയും കണ്ണുതുറന്നിട്ടില്ല, പാഴായിപോകുന്നത് വമ്പൻ പദ്ധതി

ഒൻപത് മാസങ്ങൾക്കുമുൻപ് കൊട്ടിഘോഷിച്ച് ഗതാഗത നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ‘സേഫ് കേരള പദ്ധതി’യിലൂടെ 235 കോടി മുടക്കി 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളാണ് നിരീക്ഷണത്തിന് ഒരുക്കിയത്.
തിരുവനന്തപുരം – 81, എറണാകുളം – 62, കോഴിക്കോട് – 94 എന്നിങ്ങനെ ഓരോ ജില്ലയിലും നാല്‍പ്പതിലേറെ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ദേശീയ–സംസ്ഥാന പാതകള്‍ക്കു പുറമേ മറ്റു പ്രധാന റോഡുകളിലും കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിംഗ് കണ്ടെത്താന്‍ 25 കാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം കണ്ടെത്താൻ 18 കാമറകളും സ്ഥാപിച്ചു.

ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സംസ്ഥാനത്ത് സ്ഥാപിച്ച് ഒൻപത് മാസം പിന്നിട്ടിട്ടും പ്രവർത്തനരഹിതമായി തുടരുകയാണ്. കെൽട്രോണും ധനവകുപ്പും തമ്മിലുള്ള തർക്കം കാരണം 236 കോടി രൂപ മുടക്കി സ്ഥാപിച്ച 726 കാമറകൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനുമുണ്ട്.

കെൽട്രോണിന്റെ സഹായത്തോടെയാണ് കാമറകൾ സ്ഥാപിച്ചത്. എന്നാൽ കൺസൾട്ടേഷൻ ഫീസായി അഞ്ച് കോടി നൽകണമെന്ന ഇവരുടെ ആവശ്യം ധനവകുപ്പ് തള്ളിയിരുന്നു. കെൽട്രോണിനുള്ള പണം നൽകാൻ സർക്കാർ കാലതാമസം വരുത്തുന്നതിൽ കേരള മോട്ടോർ വാഹന വകുപ്പ് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

235 കോടി രൂപ മുതൽ മുടക്കിൽ 726 കാമറകൾ സ്ഥാപിച്ചതിലൂടെ പ്രതിമാസം സർക്കാരിന് നഷ്ടമാകുന്നത് 22 കോടി രൂപയാണ്. പ്രതിവർഷം സർക്കാരിന് നഷ്ടമാകുന്നത് 261 കോടി രൂപയും. ഇതുവരെ നഷ്ടമായ തുക 198 കോടി രൂപയാണ്.

സൗരോർജ്ജത്തിലാണ് ഈ കാമറകള്‍ പ്രവർത്തിക്കുക. കാമറയുള്ള പോസ്റ്റിൽ തന്നെ സോളാർ പാനലുമുണ്ടാകും. ട്രാഫിക് സിഗ്നലുകൾ, എൽ ഇ ഡി സൈൻ ബോർഡുകൾ, ടൈമറുകൾ എന്നിവ ഉൾപ്പെടുന്നതാണ്‌ നിരീക്ഷണ ക്യാമറകൾ. വയർലെസ് ക്യാമറകളായതിനാൽ ഇടയ്ക്കിടെ എടുത്തുമാറ്റാനും സാധിക്കും.

കേരളത്തിലെ റോഡപകടങ്ങൾ കുറക്കുന്നതിന് വേണ്ടിയാണ് സർക്കാർ കെൽട്രോണിനോട് കാമറകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടത്. 700 എ വൺ കാമറ, സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ കാമറകൾ, റെഡ്‌ ലൈറ്റ്‌ വയലേഷൻ ഡിറ്റക്‌ഷൻ കാമറകൾ, മൊബൈൽ സ്പീഡ് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ എന്നിവ ബി ഒ ടി പദ്ധതി അടിസ്ഥാനത്തിലാണ് കെൽട്രോൺ കരാർ ഏറ്റെടുത്തത് .

കാമറകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് ഭവനിലെ കെട്ടിടത്തിൽ സ്റ്റേറ്റ് കൺട്രോൾ റൂമും എറണാകുളം, കോഴിക്കോട് ഒഴികെയുള്ള 12 ജില്ലകളിൽ ജില്ലാ കൺട്രോൾ റൂമുകളും പ്രവർത്തനരഹിതമാണ്. കുറ്റമറ്റ പ്രവർത്തനം ഉറപ്പാക്കുന്നതിനായി എല്ലാ സാങ്കേതിക സംവിധാനങ്ങളുമൊരുക്കി അഞ്ചു വർഷത്തെ പ്രവർത്തനച്ചുമതല പൂർണമായും കെൽട്രോനിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അസംബ്ലിങ്ങും ടെസ്റ്റിങ്ങും നടത്താനുള്ള ചുമതല കെൽട്രോൺ മൺവിള യൂണിറ്റിനാണ്.
ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നവരെ കണ്ടെത്തി തത്സമയവിവരം ഡൽഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹൻ സൈറ്റിലേക്ക് നൽകും. വാഹന രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈൽ ഫോണിലേക്ക് പിഴത്തുക എസ്.എം.എസായെത്തും. ഇതേസമയം കൊച്ചിയിലെ വെർച്വൽ കോടതിയിലേക്കും വിവരങ്ങൾ കൈമാറും. രണ്ടാമത് കുറ്റം ആവർത്തിച്ചാൽ പിഴത്തുക 1000 രൂപയാകും. നിയമലംഘനം വീണ്ടും ആവർത്തിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇത്തരത്തിൽ വലിയ വിപുലമായ സംവിധാനങ്ങളാണ് സർക്കാരിന്റെയും കെൽട്രോണിന്റെയും തർക്കത്തിൽപ്പെട്ട് നീട്ടികൊണ്ടുപോകുന്നത്. സംസ്ഥാനം വലിയ കട ബാദ്ധ്യത നേരിടുന്ന സാഹചര്യത്തിൽ ക്ഷേമ പെൻഷൻ പോലും കൊടുക്കാൻ കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് വളരെ എളുപ്പത്തിൽ ലഭിക്കാവുന്ന പിഴ തുകയാണ് നിസാരമായ തർക്കത്തിന്റെ പേരിൽ നീണ്ടു പോകുന്നത്.

camera

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AI CAMERAS, MOTOR VEHICLE DEPARTMENT, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.