കൊല്ലം: ലോക്‌സഭാ മണ്ഡലത്തിലൂടെ പുതിയ ട്രെയിനുകൾ ആരംഭിക്കാനും നിലവിലെ ട്രെയിനുകൾ ദീർഘിപ്പിക്കുന്നത് സംബന്ധിച്ചും ദക്ഷിണ റെയിൽവേ നൽകിയ ശുപാർശകൾ പരിഗണിച്ച് പുതിയ സർവീസുകൾ ആരംഭിക്കാനും നിലവിലുള്ളവ ദീർഘിപ്പിക്കാനും സത്വര നടപടി സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രിയോടും റെയിൽവേ ബോർഡ് ചെയർമാനോടും ആവശ്യപ്പെട്ടു.
ദീർഘകാലത്തെ ആവശ്യത്തെ തുടർന്നാണ് ദക്ഷിണ റെയിൽവേ പുതിയ നിർദേശത്തിന് പഠനം നടത്തിയത്. എറണാകുളം വേളാങ്കണി ബൈവീക്കിലി എക്‌സ്‌പ്രസ്, തിരുവനന്തപുരം മധുര തിരുവനന്തപുരം എക്‌സ്‌പ്രസ് ട്രെയിൻ രാമേശ്വരത്തേയ്ക്ക് ദീർഘിപ്പിക്കുക, തിരുനെൽവേലി പാലക്കാട് തിരുനെൽവേലി പാലരുവി എക്‌സപ്രസ് തൂത്തുക്കുടിയിലേയ്ക്ക് നീട്ടുക, ഗുരുവായൂർ പുനലൂർ ഗുരുവായൂർ എക്‌സപ്രസ്, മധുര ചെങ്കോട്ട മധുര പാസഞ്ചർ, ചെങ്കോട്ട കൊല്ലം ചെങ്കോട്ട പാസഞ്ചർ ട്രെയിനുകൾ സംയോജിപ്പിച്ച് ഗുരുവായൂർ മധുര ഇന്റർസിറ്റി എക്‌സ്‌പ്രസ് സർവീസ് ആരംഭിക്കുക എന്നീ ശുപാർശകളാണ് നൽകിയത്. ഇതോടൊപ്പം കേരളത്തിലെ വിവിധ ട്രെയിനുകളും റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |