കോട്ടയം: കാൽനട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയി. കോട്ടയം പാലായിലാണ് അപകടമുണ്ടായത്. കല്ലറ ആയാംകുടി സ്വദേശിനി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. സ്നേഹ നിലത്ത് വീണിട്ടും കാർ നിർത്താതെ പോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ ബൈപ്പാസിലായിരുന്നു അപകടം. മരിയൻ ആശുപത്രിക്ക് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിരെ വന്ന കാർ സ്നേഹയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വായുവിൽ ഉയർന്ന് കറങ്ങിയ സ്നേഹ താഴെ വീണു. എന്നാൽ ഇടിച്ച കാർ നിർത്താതെ മുന്നോട്ട് പോവുകയായിരുന്നു. സ്നേഹയുടെ കൈയ്ക്ക് പൊട്ടലുണ്ട്. സംഭവത്തിൽ ഇവർ പരാതി നൽകിയെങ്കിലും വാഹനം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |