SignIn
Kerala Kaumudi Online
Tuesday, 24 February 2026 7.51 AM IST

രഞ്ജിത്ത് ശ്രീനിവാസൻ വധം; പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണം, ഹൈക്കോടതി നിർദേശം നൽകി

Increase Font Size Decrease Font Size Print Page
renjith

അലപ്പുഴ: ആലപ്പുഴയിലെ ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. കേസിന്റെ വിചാരണ വേളയിൽ മാവേലിക്കര കോടതിയുടെ പരിസരത്ത് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.


കോടതി പരിസരത്ത് സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിക്കണമെന്നാണ് സർക്കാരിന് നൽകിയിരിക്കുന്ന നിർദേശം. പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താൻ മുപ്പത് ദിവസം സമയം അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

അതേസമയം, രഞ്ജിത് വധക്കേസിന്റെ വിചാരണ കോട്ടയത്തേക്ക് മാറ്റണമെന്ന് പ്രതികളുടെ ആവശ്യം കോടതി തള്ളി. 2021 ഡിസംബർ പത്തൊൻപതിനാണ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. അക്രമികൾ വീട്ടിൽക്കയറി വെട്ടിക്കൊല്ലുകയായിരുന്നു.

TAGS: CASE DIARY, RENJITH MURDER CASE, HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.