തിരുവനന്തപുരം: കേരളസർവകലാശാല ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മ്യൂസിക് (വീണ,വയലിൻ,മൃദംഗം),എം.എ.ഡാൻസ് (കേരളനടനം) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 27വരെ അപേക്ഷിക്കാം.
ഏപ്രിലിൽ നടത്തിയ എം.എ. മ്യൂസിക് (വിദൂര വിദ്യാഭ്യാസം) പ്രീവിയസ് ആൻഡ് ഫൈനൽ സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കൽ,ഡിസർട്ടേഷൻ ആൻഡ് വൈവ വോസി പരീക്ഷകൾ 23 മുതൽ 31വരെ കേരളസർവകലാശാല മ്യൂസിക് വിഭാഗത്തിൽ വച്ച് നടത്തും.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യൂ.) പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ 23 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എസ്സി. കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ പരീക്ഷ 24 മുതൽ ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തിൽ വച്ച് നടത്തും.
നാലാം സെമസ്റ്റർ ബി.എസ്സി./ബികോം. ന്യൂജനറേഷൻ ഡബിൾ മെയിൻ,നവംബർ 2022 (2020 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിവിധ കോളേജുകളിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. മാത്തമാറ്റിക്സ് (റെഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018 ആൻഡ് 2019 അഡ്മിഷൻ, മേഴ്സിചാൻസ്-2013-2016 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. സൈക്കോളജി (റെഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018 ആൻഡ് 2019 അഡ്മിഷൻ,മേഴ്സിചാൻസ്-2013-2016 അഡ്മിഷൻ),ഡിസംബർ 2022 പ്രാക്ടിക്കൽ പരീക്ഷകൾ 24 മുതൽ ആരംഭിക്കും.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ 24,25,27 തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. (റെഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018 ആൻഡ് 2019 അഡ്മിഷൻ,മേഴ്സിചാൻസ്-2013-2016 അഡ്മിഷൻ),ഡിസംബർ 2022 പോളിമർ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. ആയൂർ മാർത്തോമ കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്നോളജി,ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി.കോളേജ് എന്നീ കോളേജുകളുടെ പരീക്ഷാ തീയതികളാണ് പുനഃക്രമീകരിച്ചത്.
ഫെബ്രുവരി 6ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എ. ഓണേഴ്സ് ഡിഗ്രി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഗവേഷക വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |