SignIn
Kerala Kaumudi Online
Friday, 20 September 2024 2.08 AM IST

കോർപ്പറേഷന് എൽ.ഡി.എഫിന്റെ 'സംരക്ഷണ ഭിത്തി ' എല്ലാത്തിനും കണക്കുണ്ട്

Increase Font Size Decrease Font Size Print Page
cor
കോർപ്പറേഷൻ

കോഴിക്കോട്: കോർപ്പറേഷൻ ഓഡിറ്റ് വിഭാഗം റിപ്പോർട്ടിനെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തെ തള്ളി കോർപ്പറേഷൻ എൽ.ഡി.എഫ് കൗൺസിൽ പാർട്ടി യോഗം.പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും കോർപ്പറഷൻ ഭരണസംവിധാനത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണെന്നും യോഗം വിലയിരുത്തി. 2021 -2022 ലെ വാർഷിക ധനകാര്യ പത്രികയിൽ ഉൾപ്പെടുത്താത്ത 13 അക്കൗണ്ടുകൾ ഉണ്ടെന്ന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലെ പരാമർശമാണ് ഒരു കണക്കിലും പെടാത്ത അക്കൗണ്ടുകൾ എന്ന നിലയിൽ വളച്ചൊടിച്ചിരിക്കുന്നത്. ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്ന 13 അക്കൗണ്ടുകളിൽ രണ്ടെണ്ണം ഇതിനകം ക്ലോസ് ചെയ്തതും ഒരെണ്ണം വ്യവഹാരങ്ങളൊന്നും നടക്കാത്ത സീറോ ബാലൻസ് അക്കൗണ്ടുമാണ്. അവശേഷിക്കുന്ന 10 അക്കൗണ്ടുകളിൽ അഞ്ചെണ്ണം കുടുംബശ്രീയുടെയും നഗരദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെയുമാണ്. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബശ്രീ സംവിധാനത്തിന്റെ അക്കൗണ്ടുകളിലേക്ക് കോർപ്പറേഷൻ മുഖേനയല്ലാതെ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും കുടുംബശ്രീ സംസ്ഥാന മിഷന്റെയും ഫണ്ടുകൾ വിവിധ പദ്ധതികൾക്കായി ലഭ്യമാക്കുന്ന അക്കൗണ്ടുകളാണ് ഇത്. കേരളത്തിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും കുടുംബശ്രീയുടെ ഇത്തരം അക്കൗണ്ടുകൾ വാർഷിക ധനകാര്യ പത്രികയിൽ ഉൾപ്പെടുത്താറില്ല. ഇത്തരം അക്കൗണ്ടുകൾ കുടുംബശ്രീ ജില്ലാ മിഷന്റെ ഓഡിറ്റിന് വിധേയമാക്കാറുമുണ്ട്.

ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുള്ള രണ്ട് അക്കൗണ്ടുകൾ സൂപ്രണ്ടിംഗ് എൻജിനിയറുടെ പേരിലുള്ളതും വാർഷിക ധനകാര്യ പത്രികയിൽ ഉൾപ്പെടുത്തേണ്ടതല്ലാത്തതുമാണ്. കരാറുകാരിൽ നിന്ന് പിടിച്ച് വെക്കുന്ന, പണി പൂർത്തിയായതിന് ശേഷം തിരിച്ചു കൊടുക്കേണ്ട റീ ടെൻഡർ തുക നിക്ഷേപിക്കുന്ന അക്കൗണ്ടാണ് ഒരെണ്ണം. അതിലെ തുക കരാറുകാർക്ക് തിരികെ നൽകേണ്ടത് ആയതിനാൽ വാർഷിക ധനകാര്യ പത്രികയിൽ ഉൾപ്പെടുത്തേണ്ടതില്ല.

ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട മറ്റ് അക്കൗണ്ടുകൾ ലോകബാങ്ക് ഫണ്ടിംഗ് ഉപയോഗിച്ച് നടപ്പിലാക്കിയ കേന്ദ്രാവിഷികൃത പദ്ധതിയായ കെ.എസ്.യു.ഡി.പിയുടെ അക്കൗണ്ടിലുള്ള തുകയാണ്. പദ്ധതി അവസാനിപ്പിച്ചതിന് ശേഷം നീക്കിയിരിപ്പായി അവശേഷിച്ച തുകയുടെ അക്കൗണ്ടുകളായതിനാൽ ഈ വർഷത്തെ റിപ്പോർട്ടിന്റെ ഭാഗമായുള്ളതല്ലെന്നും യോഗം വ്യക്തമാക്കി.

മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കക്ഷി നേതാക്കളായ ഒ.സദാശിവൻ, പി.കെ.നാസർ, തുഷാര, സ്ഥിരം സമിതി ചെയർമാന്മാരായ പി.സി.രാജൻ, പി.ദിവാകരൻ, ഡോ.എസ്.ജയശ്രീ, ഷിജിന, കൃഷ്ണകുമാരി, സി.രേഖ എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.