പത്തനംതിട്ട : അർഹതയില്ലാത്ത കുട്ടികൾക്ക് പോലും വാരിക്കോരി മാർക്കിടാൻ നിർബന്ധിതരാക്കുകയും എന്തെഴുതിയാലും ജയിക്കും എന്ന ബോധം കുട്ടികളിൽ ഉണ്ടാക്കുകയും പഠിക്കുന്ന കുട്ടികൾക്ക് മാർക്ക് വ്യത്യാസം നേടിയെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നതോടെ വിദ്യാഭ്യാസ നിലവാരം തകർക്കുകയാണെന്ന് എ.എച്ച്.എസ്.ടി.എ ജില്ലാ സമ്മേളനം.
കെ.പി.സി. സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു
ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എസ്.ഹരികുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പി.ചാന്ദിനി, സംസ്ഥാന സെക്രട്ടറിമാരായ ജെ.ഉണ്ണികൃഷ്ണൻ, എസ്.എഫ്.ജലജാകുമാരി, മീനാഎബ്രഹാം, സംസ്ഥാന ഭാരവാഹികളായ ബിനു കെ. സത്യപാലൻ, എസ്.ജ്യോതിസ് , ജയ മാത്യൂസ്, നവനീത് കൃഷ്ണൻ , പി.എസ്.വിനോദ് കുമാർ, വി.കെ.കിഷോർ, ഡോ.അനിതാബേബി, റോസമ്മ ടി.ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി പി.ചാന്ദിനി (ജില്ലാ പ്രസിഡന്റ് ), ഡോ.അനിതാബേബി (ജില്ലാ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |