തിരുവള്ളൂർ : കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ അടിത്തറ ശക്തമാണെങ്കിലും പുതിയ സാദ്ധ്യതകൾ കണ്ടെത്തുന്നതിൽ
പിന്നിലാണെന്ന് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അസി.ഡയറക്ടർ ഷാഹിദ് കോമത്ത് പറഞ്ഞു. തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് സമഗ്രവിദ്യാഭ്യാസ പദ്ധതിയായ വിജയ പാഠത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അഭിരുചി ശില്പശാല ' പിക്അപ് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമയബന്ധിതമായി പരീക്ഷാ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമെ വിദ്യാർത്ഥികൾക്ക് പഠനപ്രക്രിയ സുഗമമാവുകയുള്ളുവെന്നും ഷാഹിദ് പറഞ്ഞു. സിറാജുദ്ദീൻ പറമ്പത്ത് വിഷയാവതരണം നടത്തി. പ്രസിഡന്റ് സബിത മണക്കുനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം.മുനീർ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.വി.ഷഹനാസ്, പി.അബ്ദുറഹ്മാൻ , ജനപ്രതിനിധികളായ ബവിത്ത് മലോൽ, ജസ്മിന ചങ്ങരോത്ത്, പി.പി.രാജൻ, ഹംസ വായേരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |