SignIn
Kerala Kaumudi Online
Friday, 20 September 2024 5.11 AM IST

കാസ്ക് ജില്ലാ സമ്മേളനം കൊട്ടാരക്കരയിൽ

Increase Font Size Decrease Font Size Print Page

കൊട്ടാരക്കര: കേരള ഓട്ടോ സൗഹൃദ കൂട്ടായ്മ (കാസ്ക്) ജില്ലാ സമ്മേളനം 22ന് കൊട്ടാരക്കരയിൽ നടക്കും. ഉച്ചയ്ക്ക് 2ന് ചന്തമുക്ക് സഹകരണ പ്രിന്റിംഗ് പ്രസ് ഹാളിൽ നടക്കുന്ന സമ്മേളനം കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഷാജഹാൻ കൊട്ടാരക്കര അദ്ധ്യക്ഷനാകും. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.സജി മെമ്പർഷിപ്പ് ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവൻ കലാസാംസ്കാരിക കേന്ദ്രം കോ ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. രക്ഷാധികാരി സേവ്യർ തിരുവനന്തപുരം മുതിർന്ന ഓട്ടോ ഡ്രൈവർമാരെ ആദരിക്കും. ചലച്ചിത്ര നടൻ സച്ചിൻ ആനന്ദ്, നടി കസ്തൂർബ ഏംഗൽസ്, കലാപ്രവർത്തകരായ താമരക്കുടി തുളസീധരൻ പിള്ള, ബാഷ സതീഷ്, കായിക പ്രതിഭ ശില്പ രാജ് എന്നിവരെ ചടങ്ങിൽ ആദരിക്കും. 4ന് പ്രതിനിധി സമ്മേളനം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബിജു പണയിൽ അദ്ധ്യക്ഷനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.