ന്യൂഡൽഹി: കേരളത്തിൽ ക്ഷണം കിട്ടിയ പരിപാടികളിൽ നിന്ന് പിന്മാറില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. സംസ്ഥാനത്തുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ടുള്ള നിലപാട് കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാനാണ് തീരുമാനം. ഇതിനായി സോണിയാ ഗാന്ധിയേയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും കാണും.
അതേസമയം, സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എതിർപ്പ് ശക്തമായ സാഹചര്യത്തിൽ തരൂരിനെ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് നാമനിർദേശം ചെയ്യാനുള്ള സാദ്ധ്യത കുറവാണ്. താരിഖ് അൻവറിന്റെ കേരള പര്യടനത്തിനിടെ തരൂരിനെതിരെ കടുത്ത വിമർശനമാണ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
ചില എംപിമാരുടെ പിന്തുണ ശശി തരൂരിനുണ്ട്. സ്വന്തം സംസ്ഥാനത്തെ, എല്ലാ ഗ്രൂപ്പുകളും തരൂരിനെ എതിർക്കുന്നുവെന്ന് താരിഖ് അൻവർ മനസിലാക്കിയ സാഹചര്യത്തിൽ പ്രവർത്തക സമിതിയിലേക്ക് തരൂരിനെ നാമനിർദേശം ചെയ്യാനുള്ള സാദ്ധ്യത കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |