കാഞ്ഞങ്ങാട്: ഐ.എൻ.ടി.യു.സി ജില്ലാ നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിൽ വിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് പി.ജിദേവിന്റെ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.എ.റജി. ജില്ലാ ഭാരവാഹികളായ കെ.എം.ശ്രീധരൻ, തോമസ്സ് സെബാസറ്റിയൻ, ടി.വി.കുഞ്ഞിരാമൻ, സി.ഒ.സജി., ബി.സി.കുമാരൻ, ലതാ സതീഷ്, എ.കുഞ്ഞമ്പു, അർജുനൻ തായലങ്ങാടി., സെമിറ ഖാദർ ,സത്യൻ സി. ഉപ്പള, സി.ജിടോണി, പി.വി.ഉദയകുമാർ, ബഷീർതൽ പനാ ജെ., ബാലകൃഷ്ണ ഷെട്ടി, എൻ.സി.രാജു,ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |