റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ ഇടവിള കൃഷി വിത്ത് വിതരണം ആരംഭിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷെർലി ജോർജിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ വിത്ത് കർഷകർക്ക് നൽകി ഉദ്ഘാടനം ചെയ്തു, കൃഷി അസിസ്റ്റന്റ് ഹരി കൃഷ്ണൻ, കർഷകർ , കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു, 17 വാർഡിലുമുള്ള ഗുണഭോക്താക്കൾ വാർഡ് മെമ്പറുമായി ബന്ധപ്പെട്ട് ഗുണഭോക്തൃലിസ്റ്റിൽ പേരുള്ള ആളുകൾ കൃഷിഭവനിൽ അപേക്ഷ നൽകി കിറ്റുകൾ കൈപ്പറ്റണമെന്ന് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |