പെരിന്തൽമണ്ണ : ഗവ. ഹൈസ്കൂളിലെ 50 വർഷം മുൻപത്തെ പൂർവവിദ്യാർത്ഥികളുടെ സംഗമവും സുവനീർ പ്രകാശനവും വിവിധ കലാപരിപാടികളോടെ ഹൈസ്കൂളിൽ ഓർമ്മക്കൂടാരം എന്ന പേരിൽ നടത്തി.
പൂർവ വിദ്യാർത്ഥി കൂടിയായ മുൻ എം.എൽ.എ വി ശശികുമാർ ഉദ്ഘാടനം ചെയ്തു. മുൻ അദ്ധ്യാപകൻ സി. വാസുദേവൻ സുവനീർ പ്രകാശനം ചെയ്തു.
പ്രസിഡന്റ് കെ.കെ മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.ടി ഹംസ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സി.എച്ച് നജീബ്, മേലാറ്റൂർ രവി വർമ്മ,പ്രേമലത, എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |