തിരുവനന്തപുരം : ക്രിസ്മസ് പുതുവത്സര ബമ്പറായ 16 കോടി ലഭിച്ച ഭാഗ്യശാലിയെ കണ്ടെത്തി. പക്ഷേ ഭാഗ്യശാലി പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിാൻ ആഗ്രഹിക്കുന്നില്ലെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഒന്നാം സമ്മാനർഹമായ ടിക്കറ്റ് ഹാജരാക്കിയ ആൾ പേരും വിവരങ്ങളും പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർത്ഥിച്ചു ഇതനുസരിച്ച് വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുമെന്ന് വകുപ്പ് വ്യക്തമാക്കി. വിവരാവകാശ അപേക്ഷ നൽകിയാലും പേരുവിവരങ്ങൾ അറിയാൻ കഴിയില്ല,
പാലക്കാട് വിറ്റ എക്സ് ഡി 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 16 കോടി ലഭിച്ചത്. മധുസൂദനൻ എന്ന ഏജന്റാണ് ഒന്നാംസമ്മാനത്തിനർഹമായ ടിക്കറ്റ് വിറ്റത്.
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ഇത്തവണ ക്രിസ്മസ് പുതുവത്സര ബമ്പറിന്റേത്. കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഒന്നാംസമ്മാനം നേടിയ ആൾക്ക് ലഭിക്കും. 400 രൂപ വിലയുള്ള ടിക്കറ്റിന് രണ്ടാംസമ്മാനം ഒരു കോടി വീതം 10 പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്കുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |