പൂവാർ:തിരുപുറം ഗ്രാമപഞ്ചായത്ത് 2023-24 കരട് പദ്ധതി രേഖയുടെ പ്രകാശനവും വികസന സെമിനാറും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീന.എസ്. ദാസിന്റെ അദ്ധ്യക്ഷതയിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് തിരുപുറം സുരേഷ്,ജില്ലാ പഞ്ചായത്ത് മെമ്പർ മാരായ അഡ്വ.സി.കെ.വത്സല കുമാർ,സൂര്യ എസ്.പ്രേം,വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപഴ്സൻ പ്രിയ പി.ആർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്സൻ ശുഭാദാസ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്സൻ കെ.വസന്ത,ബ്ലോക്ക് മെമ്പർ മാരായ അനീഷ സന്തോഷ്,ഷിനി,പഞ്ചായത്ത് മെമ്പർമാരായ എസ്.ലിജു,എൽ.ക്രിസ്തുദാസ്,അഖിൽ ആർ.എസ്,കെ.അനിൽകുമാർ,ഗോപാലകൃഷ്ണൻ,ഷിബു,ജയകുമാരി,ഗിരിജ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശശിധരൻ നായർ,പഞ്ചായത്ത് സെക്രട്ടറി ഹരി.ജി.എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |