കൊച്ചി: പാർക്കിംഗ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ച കൊച്ചി മെട്രോ നടപടിയിൽ റസിഡന്റ്സ് അസോസിയേഷൻ കോഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ ജനറൽ കൗൺസിൽ യോഗം പ്രതിഷേധിച്ചു.
മെട്രോ റെയിൽ യാത്ര നിരക്കിനേക്കാൾ പാർക്കിംഗ് ഫീസ് നൽകേണ്ട സ്ഥിതിയാണ്. നിരക്ക് വർദ്ധന നീതികരിക്കാനാവില്ലെന്ന് കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആർ. പത്മനാഭൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |